വാഷിംഗ്ടണ്‍: അമേരിക്കയിലെ ലോവര്‍ മാന്‍ഹാട്ടണില്‍ പാര്‍ക്കിംഗ് ഗ്യാരേജ് തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിന് കാറുകള്‍ക്ക് കേടുപാടുണ്ടായി. കെട്ടിടത്തിനുണ്ടായ തകരാറാണ് അപകട കാരണമെന്ന് ന്യുയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
കാറിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. റോബോട്ടിക് ഡോഗും ഡ്രോണുകളും ഉപയോഗിച്ച് കെട്ടിടത്തിനുള്ളില്‍ പരിശോധന നടത്തുകയാണ്. ആളുകള്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.






