
ആക്ഷന്‍ ഹീറോയായും പിന്നീട് വില്ലനായും ഒരുകാലത്ത് തിളങ്ങിയിരുന്നു നടനാണ് ബാബു ആന്റണി. താരത്തിന് സിനിമാ മേഖലയില്‍ ഒരുപാട് നല്ല സൗഹൃദങ്ങളുണ്ട്. അതിലൊരാളാണ് മലയാള സിനിമയുടെ നായകശ്രേണിയില് നിറഞ്ഞു നിന്നിരുന്ന റഹ്മാന്. നോമ്പ് തുറന്ന സന്തോഷമാണ് ബാബു ആന്റണി പങ്കുവച്ചത്. ‘ഇന്ന് നോമ്പുതുറക്കാന്‍ റഹ്മാന് എന്നെ ക്ഷണിച്ചു. നന്ദി സുഹൃത്തേ. ആദ്യ സിനിമ ‘ചിലമ്പ്’ മുതല്‍ ഞങ്ങള്‍ പരസ്പരം സൗഹൃദത്തിലായിരുന്നു...’ എന്ന ക്യാപ്ഷനൊപ്പം ഇരുവരും ഒന്നിച്ച് നോമ്പുതുറവിഭവങ്ങള്‍ കഴിക്കുന്ന ചിത്രവും ബാബു ആന്റണി പങ്കുവച്ചു. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേര് ചിത്രത്തിന് താഴെ കമന്റുകളിടുന്നുണ്ട്.
അല്‍പ്പനാളത്തെ ഇടവേളയ്ക്കു ശേഷം ബാബു ആന്റണി മലയാള സിനിമയില്‍ സജീവമാകുകയാണ്. താരത്തിന്റേതായി തിയേറ്ററില്‍ അവസാനം റിലീസ് ചെയ്തത് സുരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മദനോത്സവം’ ആണ്. മികച്ച അഭിപ്രായമാണ് തിയേറ്ററില്‍ ഈ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.






