
ഒരു സാധാരണക്കാരന്റെ ജീവിതമാണ് ഏറ്റവും നല്ലതെന്ന് 90 കളിലെ ഹോളിവുഡ് റാണി. സിനിമ വിട്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോസ് ഏഞ്ചല്‍സ് നഗരത്തില്‍ തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് പ്രതികരണം. സിനിമയിലേക്ക് എന്നാണ് തിരിച്ചുവരവ് എന്ന ചോദ്യത്തിന് തീരെ സാധ്യത ഇല്ലെന്ന മറുപടിയും നല്കി. 90 കളില്‍ ഹോളിവുഡിലെ നിറഞ്ഞുനിന്ന താരമായിരുന്ന നടപി ബ്രിഡ്ജറ്റ് ഫോണ്ടയുടേതാണ് മറുപടി.
18 വയസ്സുള്ള മകന് ഒളിവര്‍ എല്ഫ്മാനോടും ഭര്‍ത്താവിനോടുമൊപ്പം വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു 59 കാരിയായ നടി. 80 കളില്‍ സിനിമയിലേക്ക് ഇറങ്ങിയ ഫോണ്ട 90 കളില്‍ അനേകം ബോക്സോഫീസ് ഹിറ്റുകളുടെ ഭാഗമായിരുന്നു. ജാക്കി ബ്രൗണിനൊപ്പം അഭിനയിച്ച ക്വന്റിന്‍ ടൊറെന്റീനോയില് വേഷമിട്ട താരം 2002 ല്‍ കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് സിനിമയോട് പൂര്‍ണ്ണമായും വിട പറഞ്ഞത്. ഹോളിവുഡിലേക്ക് എന്നാണ് മടക്കം എന്ന ചോദ്യത്തിന് ഇനിയില്ലെന്നായിരുന്നു ഫോണ്ടയുടെ മറുപടി. ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ കിട്ടിയാല്‍ മടങ്ങിവരുമോ എന്ന ചോദ്യത്തിന് താന്‍ അങ്ങിനെ വിചാരിക്കുന്നില്ലെന്നും ഒരു സാധാരണക്കാരിയായുള്ള ജീവിതം കൂടുതല്‍ രസകരമാണെന്നും പറഞ്ഞു.
ഗോഡ്ഫാദറിന്റെ പാര്‍ട്ട് ത്രീയില്‍ വേഷമിട്ടിട്ടുള്ള താരം മേക്കപ്പിന്റെ ഭാരമില്ലാതെ 18 കാരന് മകന് ഒളിവര്‍ എല്‍ഫ്മാനും 69 കാരനായ ഭര്‍ത്താവ് ഡാനി എല്‍ഫ്മാനും ഒപ്പമാണ് എത്തിയത്. നടി അവസാനമായി ക്യാമറയില്‍ ഒരു ഫോട്ടോയ്ക്ക് വിഷയമായത് 2009 ലായിരുന്നു. ക്വെന്റിന്‍ ടരാന്റിനോയുടെ രണ്ടാം ലോകമഹായുദ്ധം പറയുന്ന ഇന്‍ഗ്ലോറിയസ് ബാസ്റ്റാര്‍ഡ്സിന്റെ പ്രീമിയറില്‍ പങ്കെടുക്കുമ്പോള്‍. 1969 ല്‍ നാലു വയസ്സുള്ളപ്പോള്‍ സിനിമയില്‍ എത്തിയ ഫോണ്ട ഈസി റൈഡര്‍ എന്ന സിനിമയിലൂടെയാണ് എത്തിയത്. പിന്നീട് 80 കളിലും 90 കളിലും ബോക്സോഫീസില്‍ തിളങ്ങിയ അനേകം സിനിമകളില്‍ നിര്‍ണ്ണായക വേഷത്തില്‍ എത്തി. 1997 ല്‍ സാമുവല്‍ ജെ ജാക്സണും റോബര്‍ട്ട് ഡി നീറോയ്ക്കുമൊപ്പം സിനിമയില്‍ വേഷമിട്ടു.






