
സെലിബ്രിട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക ചോദനകളില്‍ ആള്‍ക്കാര്‍ക്ക് കൂടുതല്‍ മമത ബ്രിട്ടീഷ് രാജകുടുംബത്തോടെന്ന് സെക്സ്ഡോള്‍ നിര്മ്മാണകമ്പനി. സെലിബ്രിട്ടികളുടെ രൂപത്തിലുള്ള പാവകളെ നിര്‍മ്മിച്ചു നല്‍കാനുള്ള ആവശ്യങ്ങളില്‍ തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അപേക്ഷ വന്നിട്ടുള്ളത് ഡയാനാ രാജകുമാരി, കേറ്റ് മിഡില്ടണ്, മേഗന് മെര്‍ക്കല്‍ എന്നിവരുടെ സെക്സ്ഡോളുകള്ക്കാണെന്ന് കമ്പനി പറയുന്നു.
ബ്രിട്ടനിലെ ഇന്‍ഫെര്‍നോ കമ്പനിയുടേതാണ് വെളിപ്പെടുത്തല്‍. സെലിബ്രിട്ടികളുടെ രൂപഘടന അനുസരിച്ച് തയ്യാറാക്കാന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സെക്സ് ഡോളുകളില്‍ തങ്ങള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ കിട്ടുന്നത് ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ കാര്യത്തിലാണ്. ഡയനാ, കേറ്റ് മിഡില്ടണ്, മേഗന് മെര്‍ക്കല്‍ എന്നിവയാണ് തങ്ങളുടെ സെലിബ്രിട്ടി സെക്സ്ഡോള്‍ റിക്വസ്റ്റുകളില്‍ മുന്നിലുള്ളത്. എന്നാല്‍ അവരുടെയും രാജകുടുംബത്തിന്റെയും മാന്യതയ്ക്ക് കളങ്കം വരുത്താന്‍ ഉദ്ദേശമില്ലെന്നും അതുകൊണ്ട് ഉപയോക്താക്കളുടെ ആവശ്യത്തെ തൃപ്തിപ്പെടുത്താനാകില്ലെന്നും പറയുന്നു.
ഡയാനാ രാജകുമാരിയുടെ രൂപത്തിന് വേണ്ടി തങ്ങള്‍ക്ക് പതിവായി ഓര്‍ഡര്‍ വരാറുണ്ട്. എന്നാല്‍ അവരുടെ സ്മരണകളെ തരംതാണ രീതിയില്‍ അവതരിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് ഇന്ഫെര്നോയിലെ കളിപ്പാട്ട നിര്‍മ്മാണ കമ്പനിയുടെ സിഇഒ ബെന്‍ സ്ട്രൗഡിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേറ്റ് മിഡില്ട്ടണിന്റെയോ മേഗന് മെര്ക്കലിന്റെയോ രൂപത്തിലുള്ള പാവകളെ നിര്‍മ്മിച്ചാല്‍ പണം വാരാമായിരിക്കും. എന്നാല്‍ തങ്ങള്‍ രാജകുടുംബത്തിന്റെ പക്ഷക്കാരാണെന്നാണ് കമ്പനി പറയുന്നത്. പുരുഷന്മാരുടെ സെക്സ്ടോയികളില് ലണ്ടനില്‍ ജനിച്ച ടോം ഹാര്‍ഡിയുടെ രൂപത്തിലുള്ള പാവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ. സ്ത്രീപുരുഷ ഭേദമെന്യേ ടോംഹാര്ഡിയുടെ രൂപത്തിലുള്ള പാവ നിര്‍മ്മിച്ചുകൊടുക്കാന്‍ ഓര്‍ഡറുണ്ട്. ബ്രിട്ടന് പുറമേ അമേരിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുപോലും അപേക്ഷകരുണ്ട്.
എന്നിരുന്നാലും, തന്റെ കമ്പനി ഇതുവരെ 'പീക്കി ബ്ലൈന്‍ഡേഴ്സ്' എന്ന താരത്തിന്റെ ഒരു മോശം പകര്‍പ്പ് ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ഒരു ഔദ്യോഗിക സെക്സ് ഡോള്‍ ഉല്‍പ്പന്നത്തിനായി പങ്കാളിയാകാന്‍ ഹങ്കി നടന് ഉണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ മരണപ്പെട്ടുപോയ അമേരിക്കന്‍ റാപ്പര്‍ ടുപാക്കിന്റെ രൂപം ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്ന ഇന്‍ഫെര്‍നോയുടെ കസ്റ്റമേഴ്സുമുണ്ട്. എന്നാല്‍ 1996 ല്‍ മരണമടഞ്ഞ റാപ്പറുടെ പ്രതിച്ഛായയില്‍ കമ്പനി സമാനമായി ഒരു കിങ്കി സൃഷ്ടി രൂപപ്പെടുത്തിയിട്ടില്ല.
റീയല്ലൈഫ് പോണ്സ്റ്റാറുകളെ സൃഷ്ടിച്ചുകൊണ്ടാണ് ഇന്‍ഫെര്‍നോ ഇപ്പോള്‍ ഒരു ബ്രേക്ക്ത്രൂ സൃഷ്ടിച്ചിരിക്കുന്നത്. കമ്പനിയുടെ ബെസ്റ്റ് സെല്ലിംഗ് നീലച്ചിത്രനടന് തോര്‍ ജോണ്‍സന്റെ രൂപത്തിലുള്ള ഡോളാണ്. തന്റെ രൂപത്തിലുള്ള സെക്സ് ഡോളുകളെ താന്‍ ഇഷ്ടപ്പെടുന്നതായി നടന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ടിപിഇ, സിലിക്കണ്‍ ഡോളുകളുടെ ലോകത്തെ തന്നെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് ഇന്‍ഫെര്‍നോ.
അവരുടെ ലൈഫ് സൈസ് ഡോളുകള്‍ ഒറിജിനലിനെ വെല്ലും. മുടിയും മസിലും ലൈംഗികാവയവങ്ങള്‍ക്കും പുറമേ മറുകുകള്‍ വരെ രൂപത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. 1000 ഡോളറാണ് ഏറ്റവും വിലകുറഞ്ഞ പാവയുടെ വില. മൂന്ന് ദിവസത്തേക്ക് 750 ഡോളറിന് വാടകയ്ക്കും നല്‍കുന്നുണ്ട്.






