
ഹോളിവുഡിലെ ഹോട്ട് താരങ്ങളും തകര്‍പ്പന്‍ ആക്ഷന്‍ ഹീറോയിനുകളാണ് ആഞ്ജലീനാ ജോളിയും ഹാലിബറിയും. രണ്ടുപേര്‍ക്കും ലോകം മുഴുവന്‍ ആരാധകരും ഏറെയാണ്. ആരാധകര്‍ക്ക് ഏറെ ആഹ്ളാദം പകര്‍ന്നുകൊണ്ട് ഇരുവരും ഒന്നിക്കുന്നതിന്റെ വിശേഷമാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. 56 കാരിയായ ആഞ്ജലിനയും 47 കാരിയായ ഹാലിബറിയും മൗഡി വി മൗഡി എന്ന പുതിയ ത്രില്ലര്‍ സിനിമയിലാണ് ഒരുമിക്കുന്നത്. തകര്‍ക്കന്‍ ആക്ഷന്‍ പാക്കേജായിരിക്കും ഇതെന്നാണ് സൂചന.
സിനിമയുടെ നിര്‍മ്മാണവും ഇരുവരും തന്നെ നിര്‍വ്വഹിക്കുമെന്നാണ് സൂചനകള്‍. സിനിമയുടെ കഥയും മറ്റുവിവരങ്ങളുമൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ന്യൂസിലന്റുകാരിയായ ചൈനീസ് വംശജയും ശ്രദ്ധേയയായ സിനിമാക്കാരിയുമായ റോസീന്‍ ലിയാംഗാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്കോട്ട് മോയീസറുടേതാണ് സ്ക്രിപ്റ്റ്. സിനിമയുടെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അണിയറക്കാര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ആഞ്ജലീനയും ഹാലിബെറിയും ആദ്യമായിട്ടാണ് ഒരുമിക്കുന്നത്. ഹോളിവുഡ് സിനിമാവേദിയില്‍ 30 വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും ഓസ്ക്കാര്‍ നേട്ടമുണ്ടാക്കിയിട്ടും ഇരുവരും ഒരുമിച്ച് ഒരു സിനിമയില്‍ ഇതുവരെ സഹകരിച്ചിട്ടില്ല. 2021 ല്‍ മാര്‍വലിന്റെ എറ്റേണലാണ് ആഞ്ജലീനയെ അവസാനമായി ബിഗ് സ്ക്രീനില്‍ കണ്ടത്. മുന്‍ ഭര്‍ത്താവ് ബ്രാഡ്പിറ്റുമായുള്ള നിയമപോരാട്ടവും മറ്റുമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ആഞ്ജലീന. പാരീസിലെ ഓപ്പറ പാട്ടുകാരി മരിയയുടെ അവസാന ദിനങ്ങള്‍ പറയുന്ന പാബ്ളോ ലറോയ്ന്റെ മരിയയാണ് ഇനി വരാനിരിക്കുന്ന സിനിമ.
ഹാലിബെറിയാകട്ടെ ഹാപ്പി മൂഡിലാണ്. സംഗീതകാരനായ കാമുകന് വാന്‍ ഹണ്ടിനൊപ്പമാണ് ഹാലിബെറി ഇപ്പോള്‍. അടുത്തിടെ വീടിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണ നഗ്നയായി വൈന്‍ കുടിക്കുന്ന ഹാലിബെറിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. എനിക്ക് തോന്നുന്നത് ചെയ്യും എന്ന തലക്കെട്ടോടു കൂടി മാറിടം കൈകൊണ്ട് മറച്ച രീതിയിലാണ് പോസ് ചെയ്തിരുന്നത്.






