നടന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.
പരേതനായ പാണപ്പറമ്പിൽ ഇസ്മായിൽ ആണ് ഭർത്താവ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളുമുള്ള ഫാത്തിമയുടെ മൂത്ത മകനാണ് മമ്മൂട്ടി.
ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിർമ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കൾ. ഫാത്തിമയുടെ കൊച്ചുമക്കളായ ദുൽഖർ സൽമാൻ, മക്ബൂൽ സൽമാൻ, അഷ്ക്കർ സൗദാൻ എന്നിവരെല്ലാം പേരക്കുട്ടികളാണ്.

Comments