
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് വ്യാഴാഴ്ച്ചത്തേതിന് സമാനമായി 160 രൂപയാണ് ഇന്നും വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 44840 രൂപ ആയി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി. ഇതോടെ വിപണി വില 5605 രൂപ ആയി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് ഗ്രാമിന് 4665 രൂപയായി.
വെള്ളിയുടെ വിലയില്‍ മാറ്റമില്ല. അക്ഷയ തൃതീയ പ്രമാണിച്ച് സ്വര്‍ണം വാങ്ങകനെത്തുന്ന ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ് സ്വര്‍ണവില വര്‍ധനവ്. തിങ്കളാഴ്ച്ച പവന് 44760 രൂപയായിരുന്നു വില. ചൊവ്വാഴ്ച്ച 44680 ആയി കുറഞ്ഞു. ബുധനാഴ്ച്ച രാവിലെ 44520 രൂപ വര്‍ധിച്ചു. വ്യാഴാഴ്ച്ച 44680 രൂപയായത് ഇന്ന് 44840 രൂപയിലേക്കും ഉയര്‍ന്നു.






