കുവൈത്ത് സിറ്റി; ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനതാവളത്തില്‍ 1,800 അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തും. അധിക വിമാന സര്‍വീസുകളുടെ സേവനം ലഭ്യമാകുന്നത് ഏപ്രില്‍ 20 മുതല്‍ 25 വരെയാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.
220,000 യാത്രക്കാര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ ഈദുല്‍ ഫിത്തര്‍ അവധികാലത്ത് യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 110,000 പേര് കുവൈത്തില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ അത്രയും പേര് രാജ്യത്തിനകത്തും യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നതെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി.
പ്ലാനിങ് ആന്‍ഡ് പ്രൊജക്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാദ് അല്‍ തൈബി വിശദമാക്കിയത്. ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ഡിജിസിഎയുടെ എല്ലാ പ്രവര്‍ത്തന മേഖലകളും സുസജ്ജമാണെന്നാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത് ദുബൈ, ഇസ്താംബൂള്‍, കെയ്റോ, ദോഹ എന്നിവിടങ്ങളിലേക്കാണ്. യാത്രക്കാരുടെ സുരക്ഷക്കായി ആഭ്യന്തര മന്ത്രാലയവും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷനും യോജിച്ച് സംവിധാനങ്ങള്‍ സജ്ജീകരിച്ചതായും അല്‍ തൈബി ചൂണ്ടിക്കാട്ടി.

Comments