
സാംസങ് ഗാലക്സി എസ്22 ഇപ്പോള് കുറഞ്ഞ വിലയില് സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിയ്ക്കുന്നത്. സാംസങ് ഗാലക്സി എസ്22സ്മാര്ട്ട്ഫോണിന് ഫ്ലിപ്പ്കാര്ട്ടില് 22000 രൂപ വരെയാണ് കിഴിവ് നല്കുന്നത്. സാംസങ് ഗാലക്സി എസ്22 സ്മാര്ട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിനാണ് ഇപ്പോള് വിലക്കിഴിവ് ലഭിക്കുന്നത്. ഈ ഫോണ് 72,999 രൂപ വിലയിലാണ് ഇന്ത്യയില് അവതരിപ്പിച്ചത്. ഇപ്പോള് ലഭിക്കുന്ന ഡിസ്കൌണ്ടില് നിങ്ങള്ക്ക് ഗാലക്സി എസ്22 സ്മാര്ട്ട്ഫോണ് 50,999 രൂപയ്ക്ക് സ്വന്തമാക്കാം.
മികച്ച ക്യാമറ സെറ്റപ്പും വേഗതയും പെര്ഫോമന്സും ഈ ഡിവൈസിനുണ്ട്. കുറഞ്ഞ വിലയില് ഫ്ലാഗ്ഷിപ്പ് സ്മാര്ട്ട്ഫോണ് വേണ്ടവര്ക്ക് ഇത് തിരഞ്ഞെടുക്കാം. നിലവില് 51,000 രൂപ വിലയില് പൂര്ണമായും ഫ്ലാഗ്ഷിപ്പ് എന്ന് വിളിക്കാവുന്ന സ്മാര്ട്ട്ഫോണ് ഇന്ത്യയില് ലഭ്യമല്ല. ദീര്ഘകാലത്തെ സോഫ്റ്റ്വെയര് സപ്പോര്ട്ട് സാംസങ് നല്കുന്നുണ്ട്. സാംസങ് ഗാലക്സി എസ്22 5ജി സ്മാര്ട്ട്ഫോണിന് നാല് വര്ഷത്തെ പ്രധാന ആന്ഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകളും അഞ്ച് വര്ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫോണിന് ആന്ഡ്രോയിഡ് 14, ആന്ഡ്രോയിഡ് 15, ആന്ഡ്രോയിഡ് 16 ഒഎസ് അപ്ഡേറ്റുകള് ലഭിക്കും എന്നതിനാല് ഇപ്പോള് ഈ ഫോണ് വാങ്ങിയാലും ദീര്ഘകാലം അപ്ഡേറ്റഡ് ആയിരിക്കും. സുരക്ഷയും പുതിയ ഫീച്ചറുകളും ഫോണിന് അതാത് സമയങ്ങളില് ലഭിക്കും.
സാംസങ് ഗാലക്സി എസ്22ല് പുതിയ ഗാലക്സി എസ്23 സ്മാര്ട്ട്ഫോണിന് സമാനമായ ഡിവൈസാണുള്ളത്. വളരെ കുറഞ്ഞ വിലയില് സമാനമായ എക്സ്പീരിയന്സ് എസ്22 സ്മാര്ട്ട്ഫോണിലൂടെയും ലഭിക്കും. ഈ ഫോണുകള് തമ്മിലുള്ള വലിയ വ്യത്യാസം ചിപ്സെറ്റിലും ബാറ്ററിയിലുമാണ്. സ്റ്റീരിയോ സ്പീക്കറുകള്, IP68 വാട്ടര് റെസിസ്റ്റന്റ് റേറ്റിംഗ്, 25W ഫാസ്റ്റ് ചാര്ജിംഗ്, 6.1 ഇഞ്ച് AMOLED ഡിസ്പ്ലേ, ട്രിപ്പിള് പിന് ക്യാമറകള് എന്നിങ്ങനെയുള്ള മറ്റ് ഫീച്ചറുകള് രണ്ട് ഫോണുകളിലും സമാനമാണ്. സാംസങ് ഗാലക്സി എസ്22 സ്മാര്ട്ട്ഫോണില് 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.1-ഇഞ്ച് FHD+ ഡിസ്പ്ലേയാണുള്ളത്. ക്വാല്കോം സ്നാപ്ഡ്രാഗണ് 8 ജെന് 1 ചിപ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്ത്തിക്കുന്നത്. 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളില് ഫോണ് ലഭ്യമാകും. 50 എംപി പ്രൈമറി സെന്സര്, എഫ്/2.2 അപ്പേര്ച്ചറുള്ള 12 എംപി അള്ട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേര്ച്ചറുള്ള 10 എംപി ടെലിഫോട്ടോ ലെന്സ് എന്നിവയാണ് ഈ ഡിവൈസിലുള്ള മറ്റ് ക്യാമറകള്. സെല്ഫികള്ക്കായി 10 എംപി ക്യാമറയാണുള്ളത്.







Comments