
ചെന്നൈ : മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ റൂമില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ കെമിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സുരേഷ് (20) ആണ് മരിച്ചത്. ഇത് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ ഈ വര്‍ഷം ഐഐടി മദ്രാസില്‍ നടക്കുന്ന നാലാമത്തെ ആത്മഹത്യയാവും ഇത്.
പോലീസ് അന്വേഷണം ആരംഭിച്ചു. മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിയുടെതെന്ന് കരുതുന്ന ഒരു കത്ത് പോലീസിന് കിട്ടി. തന്നോട് നല്ലരീതിയില്‍ പെരുമാറിയ സുഹൃത്തുക്കളോട് നന്ദി പറയുന്നതിനായി കത്തി എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.തനിക്ക് വേണ്ടി നീക്കിവെക്കാന്‍ ആര്‍ക്കും സമയമില്ല എന്ന് വിദ്യാര്‍ത്ഥി പലപ്പോഴും പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു.
ഈ വര്‍ഷം ആദ്യം ചെന്നൈയിലെ ഐഐടി കാമ്പസില്‍ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയും ഗവേഷക വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഈ മാസം മൂന്നിന് പശ്ചിമ ബംഗാള്‍ സ്വദേശിയും പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ സച്ചിനെയാണ് (32) മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.






