
അബുദാബി; വായുസഞ്ചാരമില്ലാതെ കാറില്‍ കുടുങ്ങിയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. സംഭവം നടന്നത് ഈദ് ദിനത്തിലായിരുന്നു. കുടുമബാംഗങ്ങളുടെ അശ്രദ്ധയെ തുടര്‍ന്ന് അറബ് വംശജയായ കുഞ്ഞാണ് കാറില്‍ അകപ്പെട്ടത്.
നിര്‍ത്തിയിട്ട കാറില്‍ കുഞ്ഞിനെ ഇരുത്തിയിട്ട് കുടുംബാംഗങ്ങള്‍ ബന്ധുക്കള്‍ക്ക് ഈദ് ആശംസകള്‍ നേരാന്‍ പോകുകയായിരുന്നു.ര്‍ വാഹനത്തിന്റെ ജനലുകളും വാതിലുകളും പൂര്‍ണമായി അടച്ചുപൂട്ടി വായുസഞ്ചാരം നിഷേധിക്കപ്പെട്ട നിലയിലായിരുന്നു. തിരികെ എത്തിയ കുടുംബം ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ കാണുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
നിലവില്‍ കുട്ടി അടിയന്തിര വിഭാഗത്തില്‍ ചികിത്സയിലാണ്. ഡോക്ടര്‍മാരുടെ പരിശ്രമം മൂലമാണ് കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി കഴിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വാഹനത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ അകപ്പെടുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്മരണത്തിലേക്കും നയിക്കുന്നതാണ്.






