
ദാദ്ര; ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി വൃത്തിയാക്കുന്ന വീഡിയോ പുറത്തുവന്നതിനേത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. സംഭവം നടന്നത് കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലിയിലെ സില്‍വാസയിലാണ്. ഇയാള്‍ക്കെതിരെ കേസെടുത്തത് ദേശീയ പതാകയെ അവഹേളിച്ചതിനാണ്. വ്യാഴാഴ്ചയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ഇറച്ചിക്കടയില്‍ തൊഴിലാളിയായ ഇയാള്‍ ദേശീയപതാക ഉപയോഗിച്ച് കോഴിയിറച്ചി തുടച്ച് വൃത്തിയാക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ വെച്ച് ദേശീയ പതാക കത്തിക്കുക, കീറുക, മലിനപ്പെടുത്തുക, വികൃതമാക്കുക, ചവിട്ടുക തുടങ്ങിയവയൊക്കെ കുറ്റകരമാണ്. പ്രതിക്ക് തടവ് ശിക്ഷയോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.






