
അബുദാബി; രാജ്യം ഈദ് ആഘോഷത്തിന്റെ ആഹ്ലാദത്തിലൂടെ കടന്നുപോകുമ്പോള്‍ യുഎഇ ഭരണാധികാരിയും കുടുംബാംഗങ്ങളുമൊത്ത് ഈദിന്റെ നിറവില്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തുമ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്ന നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ദുബായ് ഭരണാധികാരിയുടെ മകള്‍ ഷെയ്ഖ മറിയ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെയുള്ള രാജകുടുംബാംഗങ്ങള്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.ഇതിനോടകം തന്നെ ചിത്രത്തിന് നിരവധി ലൈക്കുകളും ഷെയറും കമന്റുകളും ലഭിച്ചട്ടുണ്ട്. ഇതില്‍ തന്നെ പല ചിത്രങ്ങളും വൈറലാവുകയും ചെയ്തട്ടുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം പേരക്കുട്ടികള്ക്കിടയില് ഏറെ സന്തോഷവാനായി ഇരിക്കുന്ന ഫോട്ടോകളാണ് അധികവും പങ്കുവെയ്ക്കപ്പെട്ടത്. പേരക്കുട്ടികളെ മടിയിലിരുത്തിയും തോളില്‍ ചേര്ത്തുകിടത്തിയും മറ്റുമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.
കൂടാതെ യു എ ഇ ഭരണാധികാരിയോടൊപ്പം ഫോട്ടോയില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് മാക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം, ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൂം എന്നിവരെയും കാണാന്‍ കഴിയുന്നുണ്ട്.






