
സമന്ത നായികയായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ' ശാകുന്തളം' . എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ചിട്ടി ബാബു നടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. സമന്തയുടെ സിനിമാ ജീവിതം അവസാനിച്ചു, ജീവിക്കാന്‍ വേണ്ടിയാണ് പുഷ്പയിലെ ഗാനം ചെയ്തത് എന്നതടക്കമുള്ള കാര്യങ്ങളാണ് ചിട്ടി ബാബു ഒരഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോളിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സമന്ത.
താരത്തിന്റെ മറുപടി പേരെടുത്ത് പറയാതെയായിരുന്നു. സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത് ചെവിയില്‍ മുടി വളരുന്നത് എങ്ങനെയാണ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു. സ്ക്രീന്‍ഷോട്ടിനോടൊപ്പം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുന്നതാണ് ചെവിയില്‍ മുടി വളരുന്നതിന്റെ കാരണം എന്നുള്ള സ്ക്രീന്‍ ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. IYKYK (If you know you know) എന്ന ഹാഷ്ടാഗും സമന്ത ചേര്‍ത്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകള്‍ പുന്തുണയുമായി രംഗത്തെത്തി. ആരാധകര്‍ കുറിച്ചിരിക്കുന്നത് ഇതിലും മികച്ച മറുപടിയില്ലായെന്നാണ്. ചിട്ടി ബാബുവിന്റെ പരാമര്‍ശത്തിന് സമൂഹ മാധ്യമങ്ങളിലും വലിയ വിമര്‍ശനമാണുയര്‍ന്നത്.






