
റിയാദ്; തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മലയാളി നഴ്സ് സൗദിയില്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശിനി അസ്നയാണ് മരിച്ചത്. 29വയസായിരുന്നു. മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. മക്ക മെഡിക്കല്‍ സെന്ററില്‍ സ്റ്റാഫ് നഴ്സായിരുന്നു അസ്ന.
തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച അസ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മക്കയിലെ അല്‍നൂര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നാണ് മരണം സ്ഥിരീകരിച്ചത്.
മക്കയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് അസ്നയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഇരുപത് ദിവസം മാത്രം പ്രായമുളള കുഞ്ഞടക്കം രണ്ട് മക്കളുണ്ട്. മാതാവ് ഖദീജ മക്കയില്‍ തന്നെയുണ്ട്. പിതാവ് പരേതനായ കൊടക്കാട്ടകത്ത് കോയക്കുട്ടി. മൃതദേഹം മക്കയില്‍ സംസ്ക്കരിക്കും.






