
പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദര്‍ശനം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് കേരളത്തിലെത്തിച്ചത്. വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിനും കൊച്ചിയിലെ യുവം 2023 സംവാദത്തിനുമായി ഇപ്പോള്‍ പ്രധാനമന്ത്രി കേരളത്തിലെത്തിക്കഴിഞ്ഞു.
കേരളത്തിന് പ്രധാനമന്ത്രിയുടെ വക യുവം വേദിയില്‍ എന്തെങ്കിലും സര്‍പ്രൈസ് ഉണ്ടോ എന്നതാണ് ഇപ്പോള്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ഇതിനുളള അറിയാസാധ്യതകളേറെയെന്നാണ് വിലയിരുത്തല്‍.
അതേസമയം രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത്. നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് മോദി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. കേരള സ്റ്റൈല്‍ ജുബ്ബയും, കസവിന്റെ മേല്‍ മുണ്ടു ധരിച്ചാണ് അദ്ദേഹം റോഡ് ഷോയില്‍ പങ്കെടുത്തത്. ആദ്യം കാല്‍നടയായും പിന്നീട് വാഹനത്തിലുമായി പ്രധാനമന്ത്രി, റോഡരികില്‍ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയായിരുന്നു റോഡ് ഷോ.






