
സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യമെന്ന് സംവിധായകന് ആഷിഖ് അബു. സിനിമ ചെയ്യുന്നത് ആരാണെങ്കിലും അത് മുന്നോട്ട് വയ്ക്കുന്ന ആശയം പുരോഗമനപരമെങ്കില് അത് സ്വാഗതം ചെയ്യപ്പെടണെമന്നുമാണ് അദ്ദേഹം അഭിമുഖ്ത്തില്‍ പറഞ്ഞത്. 'സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യം. ആ സിനിമ എന്ത് സംസാരിക്കുന്നു എന്നാണ് ഒരു പ്രേക്ഷകന് എന്ന നിലയ്ക്ക് ഞാന്‍ നോക്കുന്നതെന്ന് ആഷിഖ് പറഞ്ഞു. സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം പുരോഗമനപരമാണെങ്കില്‍ അത് ആര് ചെയ്താലും ഉറപ്പായും സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പങ്കാളി റിമ കല്ലിങ്കലിനെ കുറിച്ച് പറയാനും ആഷിഖ് മറന്നില്ല. താന്‍ നേരിടുന്ന ലോകത്തെയല്ല റിമ നേരിടുന്നതെന്നും സ്ത്രീയെന്ന നിലയില്‍ അവരുടെ ലോകം വ്യത്യസ്തമാണെന്നും ആഷിഖ് പറഞ്ഞു. അതിനാല്‍ കൂടെ നില്‍ക്കുകമാത്രമാണ് താന്‍ ചെയ്യുന്നതെന്നും ആഷിഖ് പറഞ്ഞു.
റിമയുടെ വ്യക്തിപരമായ ആശയങ്ങളാണ് റിമ പറയുന്നതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും താന്‍ നേരിടുന്ന ലോകത്തിനെ അല്ല റിമ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഒരു സ്ത്രീയെന്ന നിലയ്ക്ക് അവരുടെ ലോകം വളരെ വ്യത്യസ്തമാണ്. എനിക്ക് ചിലപ്പോഴത് മനസിലായെന്ന് തന്നെ വരില്ല. അതൊക്കെ മനസിലാക്കാന്‍ പരിധിയുണ്ട്. നേരിട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് ആണല്ലോ അതൊക്കെ മനസിലാകൂ. നമ്മളെയൊക്കെ സംബന്ധിച്ചിടത്തോളം ആ അനുഭവത്തിലൂടെ നമ്മളൊന്നും കടന്നുപോയിട്ടില്ല. അങ്ങനെ വരുമ്പോള്‍ കൂടെ നില്ക്കുക എന്നല്ലാതെ ഒന്നും നമുക്ക് ചെയ്യാനില്ല', ആഷിഖ് പറഞ്ഞു.






