
സോഷ്യല്‍ മീഡിയിയില്‍ രസകരവും കൗതുകപരവുമായ നിരവധി വീഡിയോകളാണ് ഒരോ ദിവസവും പ്രതിക്ഷപ്പെടുന്നത്. അത്തരത്തില്‍ കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു മനോഹരമായ വീഡിയോയാണ് വൈറലാകുന്നത്.
മീശ പിരിച്ചൊരു പൊലീസുകാരന്റെ യൂണിഫോമില്‍ വന്നിരിക്കുന്ന കുരുവിയാണ് വീഡിയോയിലെ താരം. കുരുവിക്ക് എന്ത് പൊലീസ് എന്ന് പറഞ്ഞ മതിയല്ലോ. സിപിഒ അജിത് നാരായണ്‍ എന്ന് പൊലീസുകാരന്റെ യൂണിഫോമിലേക്കാണ് അപ്രതീക്ഷിതമായാണ് ഒരു കുഞ്ഞ് കിളി വന്ന് യാതൊരു കൂസലുമില്ലാതിരിക്കുന്നത്.യൂണിഫോമിലെ വിസില്‍ കോഡിലിരിക്കുന്ന കിളിയെ ഇണക്കുന്നതിനായി പൊലീസുകാരന് ശ്രമിക്കുന്നുണ്ടെങ്കിലും കിളി ഇത്തിരി ജാഡയിലാണ്. പൊലീസുകാരന് ചെത്തിപ്പൂവിന്റെ തേന്‍ നുകരാനായി കിളിക്ക് നല്‍കുന്നതും കിളി തേന്‍ കുടിക്കുന്നതായും വീഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.
പക്ഷെ കൈ നീട്ടി കിളിയെ എടുക്കാനുള്ള ശ്രമം അത്ര വിജയിച്ചില്ല. പൊതുവെ ഇത്തരം പക്ഷികളൊന്നും മനുഷ്യരോട് അത്ര വേഗം അടുക്കില്ല എന്നതാണ് സത്യം. പക്ഷെ ഇവിടെ സംഗതി നേരെ തിരിച്ചാണ് സംഭവിച്ചത്. ' ഹൃദയത്തില്‍ കൂട് കൂട്ടാം 'അപ്രതീക്ഷിതമായി യൂണിഫോമിലെ വിസ്സില്‍ കോഡിലേക്ക് പറന്നെത്തിയ അതിഥി എന്ന തലക്കെട്ടോടു കൂടിയാണ് കേരളാ പൊലീസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ ജനശ്രദ്ധ പിടിച്ചു വാങ്ങുകയും കുഞ്ഞന്‍ കിളി ജനഹൃദയത്തില്‍ ഇടം നേടുകയും ചെയ്തു. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളും തേടിയെത്തിയട്ടുണ്ട്.






