
അരൂര്‍; മാരകമയക്കുമരുന്നായ എം ഡി എം എ വിവാഹ പാര്‍ട്ടിയില്‍ എത്തിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പളളില് ഷാരോണ്‍(27) ആണ് അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂര്‍ പൊലീസും ചേര്‍ന്ന് ഇയാളുടെ പക്കല്‍ നിന്നും ഒരു ഗ്രാം എം ഡി എംഎ പിടികൂടി.
അരൂര്‍ ശ്മശാനം റോഡിന് പടിഞ്ഞാറ് ഭാഗത്തെ ചക്യാമുറി കടത്തിന് സമീപത്തെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി നടന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ലഹരി ഉപയോഗിച്ചതായിയാണ് പൊലീസ് സംശയിക്കുന്നത്.പൊലീസ് ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്.
ലഭ്യമായ വിവരങ്ങളനുസരിച്ച് എഴുപതോളം പേര് പാര്‍ട്ടിയില്‍ പങ്കെടുത്തതായിയാണ് .ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






