
തിരുവനന്തപുരം; അരിഷ്ടക്കടയുടെ മറവില്‍ വിദേശ മദ്യ വില്പന നടത്തിയയാള്‍ അറസ്റ്റില്‍. പാലോട് പ്ലാവറ ശ്രീ നിലയത്തില്‍ അനില്‍ സദാനന്ദനാണ് പൊലീസിന്റെ പിടിയിലായത്. മദ്യം ബിവറേജസ് ഔട്ലെറ്റുകളില് നിന്ന് വാങ്ങി ചെറിയ കുപ്പികളിലാക്കി കൂടിയ വിലയ്ക്ക് വില്‍ക്കുകയായിരുന്നു അനില്‍. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇയാളുടെ വൈദ്യശാലയായ രമണി ആയുര്‍വേദ ശാലയില്‍ നിന്ന് 250 മില്ലി ലിറ്റര്‍ കുപ്പികളില്‍ വില്‍പ്പനക്കായി വെച്ച വിദേശ മദ്യം എക്സൈസ് വകുപ്പ് പിടികൂടി. കൂടാതെ ലൈസന്‍സോ മറ്റ് രേഖകളോ ഇല്ലാതെ സൂക്ഷിച്ച 40,950 ലിറ്റര്‍ അരിഷ്ടാസവങ്ങളും പിടികൂടിയട്ടുണ്ട്. പരിശോധന നടന്നത് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി മോഹന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനീഷ്, ആദര്‍ശ്, ഷിജിന്, ഹിമാലത എന്നിവരും സംഘത്തിലുണ്ടായിരുന്നു.






