
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് നടി ലിയോണ ലിഷോയി. ഇഷ്ക്, ആന്മരിയ കലിപ്പിലാണ്, മായാനദി , മറഡോണ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ ലിയോണയുടെ പിറന്നാള്‍ ദിവസമായിരുന്നു ഇന്നലെ. ആശംസകളറിയിച്ച് സഹോദരന് ലിയോണല്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ലിയോണയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സഹോദരന് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം മനോഹരമായയൊരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ‘നിന്നെ ഒരു ചെറിയ പൂമൊട്ട് പോലെയാണ് ഞാന്‍ കണ്ടത്. നീ വിടര്‍ന്നു ഇപ്പോള്‍ നല്ലൊരു സ്ത്രീയായി മാറിയിരിക്കുന്നു. ജീവിതത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ . പിറന്നാള്‍ ആശംകസള് ആര്ച്ചകുട്ടി ’ലിയോണല്‍ കുറിച്ചു.
ചിത്രങ്ങള്‍ക്കു താഴെ ലിയോണ സഹോദരനു നന്ദിയും അറിയിക്കുന്നുണ്ട്. അനവധി ആരാധകരും ചിത്രങ്ങള്‍ക്കു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.






