
കഴുതകളെക്കൊണ്ട് 17.5 ലക്ഷം രൂപയുടെ പുതിയ കാര്‍ വലിപ്പിക്കുന്ന ഉടമയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നാണ് ഇത്തരമൊരു ദൃശൃമെത്തിയത്. പുതിയ കാര്‍ വാങ്ങിയതിന് ശേഷം കാറിന് എന്നും എന്തെങ്കിലും പ്രശ്നമുണ്ടാകും. സര്‍വീസ് സെന്ററിലെത്തിയാല്‍ അവര്‍ കൃത്യമായ സേവനവും നല്‍കാറില്ല. ഇത് പതിവായതോടെയാണ് ക്ഷമ നശിച്ച കാറുടമസ്ഥന് കഴുതകളെ കൊണ്ട് കാറിനെ കെട്ടിവലിപ്പിച്ച് പ്രതിഷേധമറിയിച്ചത്.
മാഡ്രി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഷോറൂമില്‍ നിന്നാണ് 17.5 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ കാര്‍ രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയായ ശങ്കര്‍ലാല്‍ വാങ്ങുന്നത്. എന്നാല്‍ കാര്‍ വാങ്ങിയപ്പോള്‍ മുതല്‍ വാഹനത്തിന് പലവിധ സാങ്കേതിക തകരാറുകള്‍ പതിവായി. ഇതേ തുടര്‍ന്ന് അദ്ദേഹം നിരവധി തവണ അംഗീകൃത സര്‍വീസ് സെന്ററില്‍ സഹായം തേടുകയുണ്ടായി. എന്നാല്‍ ഇവര്‍ക്ക് കാറിന്റെ തകരാറ് പരിഹരിക്കാന്‍ സാധിച്ചില്ല. കൂടാതെ സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ കാര്‍ ഉടമസ്ഥനോട് മോശമായി പെരുമാറുകയും ചെയ്തു. സര്‍വ്വീസ് സെന്ററിലെ അനുഭവവും ജീവനക്കാരുടെ മോശം പ്രതികരണവും കൂടിയായതോടെ ദേഷ്യത്തിലായ ശങ്കര്‍ ലാല്‍ വാഹനം കഴുതകളെ കൊണ്ട് കെട്ടിവലിപ്പിക്കുകയായിരുന്നു.
ഇയാള്‍ കാര്‍ രണ്ട് കഴുതകളെ കൊണ്ട് കെട്ടിവലിപ്പിച്ച് ചെണ്ട കൊട്ടി തന്റെ പ്രശ്നം നാട്ടുകാരെ അറിയിച്ചു കൊണ്ട് ഷോറൂമിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. ഇൗ വീഡിയോ സിറാജ് നൂറാനി എന്നയാളാണ് ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോയില്‍ രണ്ട് കഴുതകള്‍ കാര്‍ കെട്ടിവലിക്കുന്നതിന് പുറമെ നാട്ടുകാരും ചേര്‍ന്ന് കാറിനെ പുറകില്‍ നിന്ന് തള്ളുന്നത് കാണാം. ഈ വീഡിയോ ട്വിറ്റിറില്‍ വളരെ പെട്ടെന്നാണ് വൈറലായത്. നിലവില്‍ ഷോറൂമിലുളള കാര്‍ മാറ്റി നല്‍കണമെന്നാണ് ശങ്കര്‍ ലാല്‍ ആവശ്യപ്പെടുന്നത്.
Never mess with #indians#Udaipur: 18 lakh car broke down, the owner dragged it with donkeys and sent it back to the showroom,
Angry car owner called the showroom but they didn't help. So, he used donkeys to pull his car. Watch why he did that.#hyundai #donkeypullcar #creta pic.twitter.com/OZMsMoFXyd— Siraj Noorani (@sirajnoorani) April 26, 2023






