‘പൊന്നിയിൻ സെൽവൻ 2’-ന്റെ റിലീസിന് ശേഷം ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ റായ് ബച്ചനെ പ്രശംസിച്ച് ഇന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടയിൽ അഭിഷേക് ബച്ചന്റെ ഒരു ട്വീറ്റിന് വന്ന കമന്റാണ് ശ്രദ്ധനേടുന്നത്. പൊന്നിയിൻ സെൽവൻ സിനിമയെയും കഥാപാത്രങ്ങളെയും അഭിനന്ദിച്ചാണ് അഭിഷേക് കുറിപ്പ് പങ്കുവെച്ചത്. ഒപ്പം തന്റെ പങ്കാളിയുടെ പ്രകടനത്തിൽ അഭിമാനം കൊള്ളുന്നതായും അഭിഷേക് ട്വീറ്റിൽ കുറിച്ചിരുന്നു.
ട്വീറ്റിന് താഴെ ഐശ്വര്യയുടെ ഒരു ആരാധകൻ പ്രതികരിച്ചതിങ്ങനെ, ‘ഐശ്വര്യ റായ് സിനിമകള്‍ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ (ഐശ്വര്യ അഭിഷേക് ദമ്പതികളുടെ മകള്‍) നോക്കൂ’. നിമിഷങ്ങൾക്കുള്ളിൽ തന്നെ അഭിഷേകിന്റെ പ്രതികരണവുമെത്തി. ‘അവര്‍ സിനിമ ചെയ്യട്ടെയെന്നോ? ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാന്‍ എന്തിനാണ് എന്റെ അനുവാദം, പ്രത്യേകിച്ച് അവര്‍ക്ക് ഏറെ ഇഷ്ടമുള്ളത് ചെയ്യാൻ’. നടന്റെ മറുപടിയെ പിന്തുണയ്ക്കുന്നതായിരുന്നു പിന്നെയുള്ള ട്വീറ്റുകൾ.
അതേസമയം, പൊന്നിയിൻ സെൽവൻ 2 മൂന്നാം ദിനത്തിലും നിറഞ്ഞ സദസ്സോടെ പ്രദർശനം തുടരുകയാണ്. രണ്ട് ദിവസം കൊണ്ട് ആഗോള തലത്തിൽ ചിത്രം 100 കോടി സമ്പാദിച്ചതായാണ് റിപ്പോർട്ട്. സിനിമയുടെ ഔദ്യോഗിക ബോക്സ് ഓഫീസ് കളക്ഷനുകൾ അറിയുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Comments