കൊല്ലം : കൊല്ലം ബൈപാസിൽ മങ്ങാട് രണ്ട് അപകടത്തിലായി മൂന്ന് പേർ മരിച്ചു. കൊല്ലം മങ്ങാട് പാലത്തിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്റെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം. മറ്റൊരു വാഹനാപകടത്തിൽ കൊല്ലം ജില്ലാ കളക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സൺ (JRP) രഞ്ജിത് മരിച്ചു. കൊല്ലം ബൈപാസിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരിച്ചത്.

Comments