
സംഗീതജ്ഞന് എ.ആര് റഹ്മാന്റെ സംഗീതപരിപാടി നിര്‍ത്തിച്ച് പോലീസ്. പൂനെയില്‍ നടന്ന ലൈവ് പരിപാടിക്കിടെയായിരുന്നു സംഭവമുണ്ടായത്. അനുവദിച്ച സമയം കഴിഞ്ഞെന്ന് പറഞ്ഞ് റഹ്മാന് പാടിക്കൊണ്ടിരുന്ന സ്റ്റേജിലേക്ക് പോലീസ് കയറി വരികയായിരുന്നു. സമയം കഴിഞ്ഞെന്നും പരിപാടി നിര്‍ത്താനും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പൂനെയിലെ രാജ ബഹദൂര്‍ മില്‍ ഏരിയയിലാണ് പരിപാടി നടന്നത്. 8 മണി മുതല്‍ 10 മണിവരെയാണ് പരിപാടിക്ക് സമയം അനുവദിച്ചിരുന്നത്. 10.14 ന് അവസാന ഗാനം പാടുന്നതിന് ഇടയിലായിരുന്നു പോലീസ് വേദിയിലേക്ക് കയറിയത്. ഛയ്യ ഛയ്യ എന്ന ഗാനമാണ് റഹ്മാന് പാടിക്കൊണ്ടിരുന്നത്.
സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി പൂനെ പോലീസ് രംഗത്തെത്തി. 10 മണി കഴിഞ്ഞതിനാലാണ് ഇടപെട്ടത് എന്നാണ് പോലീസ് വ്യക്തമാക്കിയത്. സമയം കഴിഞ്ഞിട്ടും പാടിയത് എന്തിനാണെന്ന് റഹ്മാനോട് പോലീസ് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് വന്നതിനു പിന്നാലെ റഹ്മാന് വേദിയില്‍ നിന്നും മടങ്ങി.
അതിനു പിന്നാലെ പൂനെയിലെ പരിപാടിയെക്കുറിച്ച് കുറിപ്പുമായി റഹ്മാനെത്തി. പൂനെയുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്. വീണ്ടും പരിപാടിയുമായെത്തുമെന്നും താരം കുറിച്ചു.
അതിനിടെ റഹ്മാനെ പൂനെ പോലീസ് അപമാനിച്ചു എന്ന ആരോപണവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. സമയം കഴിഞ്ഞു എന്ന് പറഞ്ഞ് സ.റ്റേജിലേക്ക് കയറിച്ചെല്ലുകയല്ല വേണ്ടിയിരുന്നതെന്നും മാന്യമായി പെരുമാറണമെന്നുമായിരുന്നു ആരാധകര്‍ കുറിച്ചത്.






