
ബാര്‍മര്‍ : ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന് സ്വദേശികളെ സൈന്യം വധിച്ചു. രാജസ്ഥാനിലെ ബാര്‍മറിന് അടുത്ത് അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. അതിര്‍ത്തി രക്ഷാ സേനയാണ് ഇവരെ വധിച്ചത്. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരുമെന്ന് രാജസ്ഥാന് പോലീസ് എഎസ്പി സത്യേന്ദ്ര പാല് സിംഗ് പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ മയക്കുമരുന്ന് കടത്തുകാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. കൊല്ലപ്പെട്ടവരുടെ പക്കില്‍ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടി. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.





