ന്യുഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം തലസ്ഥാന നഗരമായ ഖര്‍ത്തൂം സിറ്റിയില്‍ നിന്ന് മാറ്റി. പോര്‍ട്ട് സുഡാനിലേക്കാണ് മാറ്റിയത്. സുരക്ഷാ കാരണങ്ങളാലാണ് ഈ തീരുമാനം.
സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ഓപറേഷന് കാവേരി ദൗത്യം തുടരുകയാണ്. സുഡാനില്‍ നിന്ന് പോര്‍ട്ട് സുഡാന് വഴി ജിദ്ദയിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കുമാണ് ആളുകളെ എത്തിക്കുന്നത്.






