
മണിരത്നം മാജിക് ഒന്നുകൂടി തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്. ആദ്യ ഭാഗത്തിന്റെയത്ര ആവേശത്തില്‍ തന്നെയാണ് ‘പൊന്നിയിന്‍ സെല്വന് 2’ വിനെ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. അതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ക്കുകയാണ്. ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഐശ്വര്യറായ് യുടെ കൗമാരകാലം അവതരിപ്പിക്കുന്ന പെണ്‍കുട്ടി. മലയാളികള്‍ക്കും സുപരിചിതയായ പെണ്‍കുട്ടിയാണത്. മലയാളത്തില്‍ ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി സിനിമാപ്രേമികളുടെ ഓര്‍മ്മയിലുള്ള നടിയായ സാറ അര്ജുനാണത്. ‘ആന്മരിയ കലിപ്പിലാണ്’ എന്ന സിനിമയിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് സാറ അവതരിപ്പിച്ചത്. മലയാളത്തിന് പുറത്ത് സാറ അഭിനയിച്ച മറ്റൊരു ചിത്രവും മലയാളികളുടെ ശ്രദ്ധ മുന്‍പ് നേടിയിട്ടുണ്ട്, വിക്രം നായകനായ ദൈവ തിരുമകള്‍. ഇപ്പോഴിതാ ആ ഓര്‍മ്മപുതുക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് സാറ. പിഎസ് 2 റിലീസിന് പിന്നാലെ വിക്രത്തിനൊപ്പമുള്ള മുന്‍ അഭിനയാനുഭവത്തിന്റെ ഓര്‍മ്മയാണ് സാറ പങ്കുവച്ചിരിക്കുന്നത്. ‘ഫ്രം നിള ടു നന്ദിനി..’എന്ന ക്യാപ്ഷനും നല്‍കിയാണ് വിക്രം എടുത്തു കൊണ്ടിരിക്കുന്ന ചിത്രം താരം പങ്കിട്ടിരിക്കുന്നത്.
From Nila to Nandhini..✨#Deivathirumagal #PonniyinSelvan2 #ChiyaanVikram @chiyaan Sir ❤️ pic.twitter.com/qj6PsV1hBD
— Sara Arjun (@imSaraArjun) May 1, 2023
കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്ന ദൈവ തിരുമകളില്‍ വിക്രത്തിന്റെ മകളായാണ് സാറ എത്തിയതെങ്കില്‍ പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധ നേടുന്ന പൊന്നിയിന്‍ സെല്വന് 2 വില്‍ വിക്രത്തിന്റെ പ്രണയിനിയുടെ കൗമാരകാലമാണ് സാറയ്ക്ക്.
404 എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാറയ്ക്ക് ഏറ്റവുമധികം സിനിമകള്‍ ലഭിച്ചതും ഹിന്ദിയില്‍ നിന്നാണ്. ജയ് ഹോ, ഏക് ലഡ്കി കോ ദേഖ് തോ ഐസാ ലഗാ, അജീബ് ദാസ്താന്‍സ് തുടങ്ങിയവയാണ് ബോളിവുഡിലെ പ്രധാന ചിത്രങ്ങള്‍. തമിഴില്‍ സൈവം, സില്ലു കറുപ്പാട്ടി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഡഗുഡുമൂത്ത ഡണ്ടകോര് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു.
ആദ്യ നാല് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയിലധികം നേടിയ പൊന്നിയിന്‍ സെല്വന് 2 റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.






