
മലപ്പുറം: നാട്ടകം കോളജിന് പിന്നാലെ മലപ്പുറം മെഡിക്കല്‍ കോളജില്‍ റാഗിങ്ങ്. സംഭവത്തെ തുടര്‍ന്ന് 21 വിദ്യാര്‍ത്ഥികളെ സസ്പന്റ് ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
40 തോളം വരുന്ന ഒന്നാം വര്ഷവിദ്യാര്ത്ഥികളെ നഗ്നരാക്കുകയും ശൗച്യാലയം വൃതിയാക്കുകയും ചെയ്യിപ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.
സംഭവത്തെ തുടര്‍ന്ന് പോലീസ് കേസും രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. പോലീസിനൊപ്പം കോളജിലെ മൂന്ന് പ്രൊഫസര്‍മാരും അന്വേഷണത്തിനുണ്ട്.
കോട്ടയം നാട്ടകം ഗവണ്മെന്റ് പോളീടെക്നിക്ക് കോളജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ റാഗിങ്ങില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് വൃക്ക തകരാറ് സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എല്ലാ വിദ്യാര്‍ത്ഥികളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നഗ്നരാക്കുകയും അര്‍ദ്ധരാത്രിയില്‍ നിര്‍ബന്ധിച്ച് വ്യായാമങ്ങള്‍ ചെയ്യിക്കുകയും ചെയ്തു. മദ്യത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് വൃക്കയാക്ക് തകരാറ് വന്നത്. യുവാവ് ഇപ്പോള്‍ സ്ഥിരമായി ഡയാലിസീസിന് വിധേയനാകുകയാണ്.






