
സിപിഎം അനുകൂല സംഘടന സെക്രട്ടറിയേറ്റില്‍ ജോലി സമയത്ത് സെമിനാര്‍ നടത്തി. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് പരിപാടി നടത്തിയത്. എന്നാല്‍ ജോലി സമയത്ത് പരിപാടിയില്‍ ജീവനക്കാര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 1.15 മുതല്‍ 2.15 വരെയാണ് ഉച്ചഭക്ഷണ ഇടവേള. എന്നാല്‍ പരിപാടി തുടങ്ങിയത് ഉച്ചയ്ക്ക് ഒന്നേകാലിന് ആണ്. 2.54 വരെ പരിപാടി നീണ്ടു. ഈ സമയത്തെല്ലാം ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനോട് ചേര്‍ന്നുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരുന്നു അസോസിയേഷന്റെ സുവര്‍ണ ജൂബിലി കോണ്‍ഫറന്‍സ് നടന്നത്. ആര്‍എസ്എസിന്റെ വര്‍ഗീയതയും ഇന്ത്യന്‍ രാഷ്ട്രീയവും എന്ന വിഷയത്തിലായിരുന്നു യെച്ചൂരിയുടെ പ്രഭാഷണം. യെച്ചൂരിയുടെ പ്രസംഗം കേള്‍ക്കാനാണ് ജീവനക്കാരെ ഇറക്കിയത്.







Comments