പട്ടൗഡി രാജകുമാരനെ സ്വീകരിക്കാന്‍ വീട്ടില്‍ രാജകീയ സൗകര്യങ്ങളൊരുക്കി സെയ്ഫീന
പട്ടൗഡി രാജകുമാരനെ സ്വീകരിക്കാന്‍ വീട്ടില്‍ രാജകീയ സൗകര്യങ്ങളൊരുക്കി സെയ്ഫീന
Authored by Web Desk | Last updated: 21 Dec 2016, 12:42 PM | 1 min read
തൈമൂര്‍ ഖാന് പട്ടൗഡിയുടെ ജനനമാണ് ബി ടൗണിലെ പ്രധാന ചര്‍ച്ചാ വിഷയം. സെയ്ഫീന എന്ന രാജദമ്പതികള്ക്കുണ്ടായ കുഞ്ഞ് രാജകുമാരന് തന്നെയെന്ന് സുഹൃത്തുക്കള്‍ ഒരു പോലെ പറയുന്നു. കുഞ്ഞ് പട്ടൗഡിയുടെ വരവ് അച്ഛനും അമ്മയും രാജകീയമായി തന്നെയാണ് ആഘോഷിക്കുന്നത്.
പട്ടൗഡി കുടുംബത്തില്‍ തൈമൂറിനെ കാത്തിരിക്കുന്നത് രാജകീയ സൗകര്യങ്ങള്‍ തന്നെയാണ്. തൈമൂറിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത റോയല്‍ നഴ്സറിയാണ് ഏറ്റവും വലിയ ആകര്‍ഷണം. റിതോഷി അരോരയാണ് ഡിസൈനര്‍. അച്ഛന് സെയ്ഫിന്റെ നേതൃത്വത്തിലായിരുന്നു എല്ലാം.
വെള്ളയാണ് തൈമൂറിന്റെ റൂമിനെ മനോഹരമാക്കുന്നത്. വെള്ള നിറത്തില്‍ തന്നെയുള്ള തൊട്ടിലില്‍ പട്ടൗഡി കുടുംബത്തിന്റെ രാജകീയ മുദ്രയും രേഖപ്പെടുത്തിയിട്ടുണ്ട്. സൗത്ത് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാവിലെ ഏഴരയ്ക്കായിരുന്നു കരീന കുഞ്ഞിന് ജന്മം നല്‍കിയത്. അടുത്ത ദിവസം ഇരുവരേയും സ്വീകരിക്കാന്‍ പട്ടൗഡി കൊട്ടാരം തയ്യാറായി കഴിഞ്ഞു.