
കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ യാത്ര നടത്തി ‘നല്ല നിലാവുളള രാത്രി ടീം’. ചിത്രത്തിലെ അഭിനേതാക്കളായ ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോമി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരാണ് വാട്ടര്‍ മെട്രോ യാത്രയ്ക്കായി ഒത്തു ചേര്‍ന്നത്. ഇവര്‍ക്കൊപ്പം ചിത്രത്തിന്റെ സഗവിധായകന്‍ മര്‍ഫി ദേവസിയും നിര്‍മാതാക്കളായ സാന്ദ്ര തോമസും ഭര്‍ത്താവ് വില്‍സണ്‍ തോമസും മറ്റ് അണിയറ പ്രവര്‍ത്തകരുമുണ്ടായിരുന്നു.
നല്ല നിലാവുളള രാത്രിയിലെ ‘താനാരോ തന്നാരോ’ എന്ന പാട്ടിനൊപ്പമാണ് സംഘം ചുവടുവെച്ചത്. ഈ വീഡിയോ ബാബുരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുളള വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളറിയിച്ച് എത്തുന്നത്.
നല്ല നിലാവുളള രാത്രി റിലീസിന് തയാറെടുക്കുകയാണ്. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ചിത്രത്തിന്റെ ഛായാരഗാഹകന്. എഡിറ്റിങ് ശ്യാം ശശിധര്‍. കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.






