കാനഡയിലെ അല്ബെര്ടായിലെ എഡ്സണിന് സമീപത്തെ വനത്തില്‍ പടര്‍ന്ന കാട്ടു തീ ജനവാസമേഖലയിലേക്ക് പടര്‍ന്നു കയറിയപ്പോള്‍ പുക കൊണ്ട് ഒരു പ്രദേശം തന്നെ മൂടപ്പെട്ടു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ അതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. ട്വിറ്ററില്‍ ട്രന്റിംഗ് വിഷയങ്ങളിലൊന്നാണ് കാനഡയിലെ എഡ്സണിലെ കാട്ടുതീ. പടര്‍ന്ന് പിടിച്ച കാട്ടുതീ ജനവാസ മേഖലയടങ്ങിയ വലിയൊരു ഭൂപ്രദേശത്തേക്കാണ് ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്.
പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇപ്പോള്‍ ഏകദേശം നൂറോളം സ്ഥലങ്ങളില്‍ തീ പടരുരുന്നു എന്നാണ്. ഇതിനകം തന്നെ ഈ പ്രദേശത്ത് നിന്നും ആയിരത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും, 24,000 പേരെ ഒഴിപ്പിക്കാനുള്ള നടപടകള്‍ ആരംഭിച്ചതായും അല്ബെര്ടാ പ്രദേശിക ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാനഡയില്‍ നിന്നും സുപ്രഭാതം. അല്ബര്ടയ്ക്ക് സമീപം എഡ്സണില് പടര്‍ന്ന് പിടിച്ച കാട്ടുതീയുടെ കാഴ്ചയാണിത്. അവിടെയുള്ള നദിയിലേക്ക് അവള് ചാടുകയായിരുന്നു........' എന്ന കുറിപ്പോടെ @HotshotWake എന്ന അക്കൗണ്ടില്‍ നിന്നും കാട്ടു തീയെ സംബന്ധിച്ചുള്ള വീഡിയോ പ്രചരിച്ചിരുന്നു.

@vally_weather എന്ന അക്കൗണ്ടില്‍ നിന്നും സ്വാന് കുന്നുകളുടെ പടിഞ്ഞാറും വടക്ക് പടിഞ്ഞാറും അനിയന്ത്രിതമായ രീതിയില്‍ കാട്ടുതീ പടരുകയാണെന്ന്' കുറിച്ച് കൊണ്ട് മറ്റൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടു.

Comments