
ടിക് ടോക് വീഡിയയിലൂടെ എല്ലാവര്ക്കും സുപരിചിതരായ ആളുാാണ് രാജേഷ് ഈശ്വറും, ഭാര്യ ദീപ്തിയും. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇവരെ ഏട്ടനും, ഏട്ടത്തി എന്നാണ് വിളിയ്ക്കുന്നത്. ഇപ്പോഴിതാ ഇരുവരേയും തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിയ്ക്കുകയാണ്. സര്‍പ്രൈസ് ആയ ഒരു പ്രെഗ്നന്‍സി വെളിപ്പെടുത്തല്‍ എന്ന് പറഞ്ഞുകൊണ്ടാണ് യൂട്യൂബറും, മോഡലുമായ രാജേഷ് റീല്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോഷൂട്ടിന് വേണ്ടി ഒരുങ്ങിയിരുന്ന രാജേഷിന്റെ അടുത്തേക്ക് പ്രഗ്നന്‍സി ടെസ്റ്റ് റിസള്‍ട്ടുമായി ദീപ്തി എന്ന ചിന്നു വരികയായിരുന്നു. അത് കണ്ടയുടന്‍ രാജേഷിന്റെ മുഖത്തെ ചിരിയും ഇരുവരുടെയും സന്തോഷവും തന്നെയാണ് വീഡിയോയിലെ ആകര്‍ഷണം.
പല ഗോസിപ്പുകളും ഇതിനു മുന്‍പ് ചിന്നുവിന്റെ ഗര്‍ഭത്തെ കുറിച്ച് വന്നിരുന്നു. ചിന്നു ഗര്‍ഭിണിയാണ് എന്ന് പറഞ്ഞുകൊണ്ട് പലപ്പോഴായി പലരും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഗോസിപ്പുകള്‍ എല്ലാം സത്യമാവുകയാണ്.
ഞങ്ങളുടെ ഇടയിലേക്ക് ഒരാള്‍ കൂടെ വരാന്‍ പോകുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയും സ്നേഹവും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവണം. ഇതൊരു ഫോട്ടോഷൂട്ടിന് ഇടയില്‍ അവള് തന്ന സര്‍പ്രൈസ് ആണ്. ഈ ഷൂട്ടിന്റെ മെയിന്‍ പ്ലാന്‍ മുഴുവന്‍ ചിന്നുവിന്റേതായിരുന്നു. ഒരുപാട് സന്തോഷം തോന്നുന്നു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല- രാജേഷ് പറഞ്ഞു. ഇരുവരും അവരുടെ ജീവിതത്തിലെ സുഖ, സന്തോഷങ്ങള്‍ തങ്ങളുടെ പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട






