
താനൂര്‍: താനൂരിലെ ബോട്ടപകടം കൂട്ടക്കൊലയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഉത്തരവാദിത്തമില്ലായ്മയാണ് അപകടകാരണം. ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തണം. ധനസഹായ തുക പര്യാപ്തമല്ല. കൂടുതല്‍ തുക അനുവദിക്കണം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സര്‍വീസ് നടത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനു പിന്നില്‍ ആരാണെന്ന് തനിക്കറിയില്ല. ബോട്ടിനെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമില്ലെന്നും സുധാകരന് പറഞ്ഞു.






