
ചിലര്‍ പ്രായം ഉണ്ടെങ്കിലും ഇപ്പോഴും നന്നേ ചെറുപ്പമായി ഇരിയ്ക്കാറുണ്ട്. അവരുടെ ചര്‍മം കണ്ടാല്‍ രപായം തോന്നാറേ ഇല്ല. പ്രായമാകുന്നതനുസരിച്ച് മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ അവ സംരക്ഷിയ്ക്കുകയാണെങ്കില് നിങ്ങളെ കണ്ടാലും സന്ദൂര്‍ മമ്മിയെ പോലെയിരിയ്ക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയവ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുക. അത്തരത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനു വേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
നട്സ്, ഇലക്കറികള്‍, ഗ്രീന്‍ ടീ, ബെറി പഴങ്ങള്‍, ഓറഞ്ച്, നെല്ലിക്ക, നേന്ത്രപ്പഴം, അവക്കാഡോ ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
നട്സ് വിറ്റാമിനുകളുടെ കലവറയാണ്. ബദാം, വാള്‍നട്സ് തുടങ്ങിയവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, ഇ, മറ്റ് പോഷകങ്ങള്‍ എന്നിവയാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്.
ഇലക്കറികള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യവശ്യമാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചീര പോലുള്ള ബീറ്റാ കരോട്ടിന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടാവുന്നത് തടയാന്‍ പോഷക സംരക്ഷണം നല്കുന്നു.
ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഓറഞ്ച് നല്ലതാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മികച്ച ക്ളീനിംഗ് ഏജന്റ് ആയി പ്രവര്ത്തിക്കുകയുംചര്മ്മത്തെ വൃത്തിയായും തിളക്കമുള്ളതായും സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ തന്നെ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ചിലര്‍ക്ക് ചായയോ, കാപ്പിയോ ഇല്ലാതെ ഒരു ദിവസം തുടങ്ങുന്നതിനു പോലും പ്രയാസമാണ്. ഡയറ്റ് ചെയ്യുന്ന സമയത്ത് പല ഡയറ്റീഷ്യന്മാരും ചായയും, കാപ്പിയും കട്ട് ചെയ്യാറുണ്ട്. അങ്ങനെ വരുമ്പോള്‍ ഗ്രീന്‍ ടീ കുടിച്ചാല്‍ മതി. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
വിറ്റാമിന്‍ എ അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചര്‍മ്മത്തെ ആരോഗ്യകരവും ഉറപ്പുള്ളതുമായി നിലനിര്‍ത്തുന്ന ഉള്ളിലെ കോശങ്ങള്‍ വികസിപ്പിക്കുന്നതിന് വിറ്റാമിന്‍ എ ആവശ്യമാണ്.






