പ്രേക്ഷകർ കാത്തിരിക്കുന്ന മാരി സെൽവരാജ് ചിത്രം 'മാമന്ന'ന് വേണ്ടി ഗാനം ആലപിച്ച് നടൻ വടിവേലു. ഇതിന് മുൻപ് നിരവധി ഗാനങ്ങൾ ആലപിച്ച വടിവേലു ആദ്യമായിട്ടാണ് എ ആർ റഹ്മാൻ ഈണം പകർന്ന ഗാനം ആലപിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി ഏതാനും നാളുകൾക്കു ശേഷമാണ് അദ്ദേഹം റെക്കോർഡിംഗിന് റഹ്മാന്റെ സ്റ്റുഡിയോയിൽ എത്തിയത്.
റഹ്മാൻ തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വടിവേലു ഗാനം ആലപിച്ച കാര്യം അറിയിച്ചത്. വടിവേലുവിന്റെ ഒപ്പം ഒരു ഗാനം റെക്കോർഡ് ചെയ്തെന്നും വളരെ രസകരമായിരുന്നു അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാൻ എന്നുമാണ് റഹ്മാൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. ഉദയനിധി സ്റ്റാലിൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വടിവേലുവും ഫഹദ് ഫാസിലും കീർത്തി സുരേഷും മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്.

തന്റെ കരിയറിൽ ഒരുക്കുന്ന ഏറ്റവും വലിയ ക്യാൻവാസിലുള്ള സിനിമയായിരിക്കും 'മാമന്നൻ' എന്ന് മാരി സെൽവരാജ് മുൻപ് പറഞ്ഞിരുന്നു. വടിവേലുവിലെ അഭിനേതാവിനെ കൃത്യമായി ഉപയോഗപ്പെടുത്തുമെന്നും സംവിധായകൻ അറിയിച്ചിരുന്നു. അഭിനയ ജീവിതത്തിലെ അവസാന ചിത്രമാകുമിതെന്ന് ഉദയനിധി സ്റ്റാലിനും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉദയനിധിയുടെ നിർമ്മാണ കമ്പനി റെഡ് ജയ്ന്റ് മൂവീസ് ആണ് നിർമ്മാണം. തേനി ഈശ്വർ ഛായാഗ്രഹണവും സെൽവ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനങ്ങൾക്ക് വരികൾ എഴുതുന്നത് യുഗഭാരതിയും നൃത്ത സംവിധാനം ശാന്തിയും നിർവ്വഹിക്കുന്നു.

Comments