
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരങ്ങളാണ് സച്ചിന് ടെന്‍ണ്ടുല്‍ക്കറും വിരാട് കോഹ്ലിയും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമെന്ന് സച്ചിനെ വിശേഷിപ്പിക്കുമ്പോള്‍ സച്ചിന്റെ പിന്മുറക്കാരന് എന്ന് കോഹ്ലിയെ വിശേഷിപ്പിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ സച്ചിനും കോഹ്ലിയും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിടെയാണ് ഇതിഹാസങ്ങള്‍ ഒരുമിച്ചു കൂടിയത്. ഇതിന്റെ ചിത്രങ്ങള്‍ മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇവര്‍ ഒരുമിച്ചുള്ള ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തിയത്.
ഇവര്‍ സൗഹൃദസംഭാഷണം പങ്കിടുന്ന വീഡിയോ റോയല്‍ ചാലഞ്ചേഴ്സ് ബംഗ്ലൂരുവിന്റെ ട്വിറ്റര്‍ പേജിലൂടെയും ഷെയര്‍ ചെയ്തിട്ടുണ്ട്.
സച്ചിന് ടെണ്ടുല്‍ക്കര്‍ സ്ഥാപിച്ച ബാറ്റിങ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരം എന്നാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ വിരാട് കോഹ്ലിയെപ്പറ്റി പറയുന്നത്. സച്ചിന്റെ പല റെക്കോര്‍ഡുകളും കോഹ്ലി സ്വന്തം പേരിലേക്ക് മാറ്റിയതാണ്. ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ തികച്ച ഏക താരമാണ് സച്ചിന്. 75 സെഞ്ച്വറികളുമായി ആ റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കോഹ്ലിയാണ്. ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത റണ്‍സ് കണക്കുകൂട്ടിയാല്‍ 59679 ആണ്.
സച്ചിനെ ആദ്യമായി നേരില്‍ കണ്ടതിന്റെ അനുഭവം നേരത്തെ കോഹ്ലി പങ്കിട്ടിരുന്നു. ‘രണ്ട് ദിവസത്തെ തയ്യാറെടുപ്പുകളടക്കം നടത്തിയാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി അഭിമൂഖികരിച്ചത്. പുതുമുഖങ്ങള്‍ സച്ചിന്റെ കാലില്‍ തൊട്ടു വണങ്ങാറുണ്ടെന്ന് ആരൊക്കയോ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. ഞാന്‍ അങ്ങനെ ചെയ്തു, എന്നാല്‍ അതിനു ശ്രമിച്ചപ്പോള്‍ സച്ചിന് തടഞ്ഞു.’ കോഹ്ലി വ്യക്തമാക്കി.







Comments