
നമ്മള് ഡീലിറ്റ് ചെയ്ത് കളയുന്ന സെര്‍ച്ച് ഹിസ്റ്ററി ഗൂഗിളിന് എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഗൂഗിളിന് പോലും വീണ്ടെടുക്കാന്‍ സാധിക്കാതെ സെര്‍ച്ച് ഹിസ്റ്ററി ഡീലിറ്റ് ചെയ്യാന്‍ സാധിക്കും. അതെങ്ങനെയെന്ന് നോക്കാം. ആദ്യം ക്രോം എടുത്ത് ഗൂഗിളില്‍ മൈ ആക്ടിവിറ്റി എന്നു ടൈപ്പു ചെയ്യുക.
ഇതിനായി ആദ്യം ക്രോം ജിമെയില്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. അപ്പോള്‍ ലോക്കേഷന്‍ ഹിസ്റ്ററി, വെബ് ആന്റ് ആപ്പ് ആക്ടിവിറ്റി, യുട്യൂബ് ഹിസ്റ്ററി എന്നിങ്ങനെയുള്ള വിവരങ്ങള്‍ ദൃശൃമാകും. ശേഷം അതെ പേജിലെ ഫില്‍റ്റര്‍ ബൈ ഡേറ്റ് ആന്‍ഡ് പ്രൊഡക്ട് എന്ന ഓപ്ഷനോട് ചേര്‍ന്നു കിടക്കുന്ന ഡിലീറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതിലൂടെ ഒരു നിശ്ചിത ദിവസം മുതലുളളതോ, അവസാന നിമിഷത്തിന്റെ വരെയോ ഉളള സെര്‍ച്ച് ഹിസ്റ്ററിയും ഡീലിറ്റ് ചെയ്യാനാവും. ഇത് ഡീലിറ്റ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ വിശദമായ വിവരങ്ങളും കാണാനാവും.
Ctrl+H എന്ന ഷോര്‍ട്ട് കീയാണ് സാധാരണയായി സെര്‍ച്ച് ഹിസ്റ്ററി ഡീലിറ്റ് ചെയ്യാനായി ഉപയോഗിക്കുന്നത്. അപ്പോള്‍ തെളിഞ്ഞുവരുന്ന ക്രോമിലെ വലതുവശത്തുള്ള പ്രൊഫൈല്‍ ചിത്രത്തിനപ്പുറത്തെ ഡോട്ടുകളില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്ന് ഹിസ്റ്ററിയിലെ വിവരങ്ങള്‍ ക്ലിയര്‍ ചെയ്യുകയാണ് വേണ്ടത്. നമുക്ക് സെര്‍ച്ച് ഹിസ്റ്ററി കാണാനാകാത്ത വിധത്തില്‍ മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്തൊക്കെ ചെയ്താലും നമ്മുടെ വിശദാംശങ്ങള്‍ പൂര്‍ണമായും ഗൂഗിള്‍ കളയില്ല എന്നതാണ് മറ്റൊരു വസ്തുത.






