
റണ്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടംപിടിച്ച താരജോഡിയാണ് മാധവനും മീരാ ജാസ്മിനും. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന മീരാ ജാസ്മിന് ഇപ്പോള്‍ വീണ്ടും തമിഴ് സിനിമയിലേക്ക് മടങ്ങിവരികയാണ്. വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘ടെസ്റ്റ്’ ആണ് ചിത്രം. വൈനോട്ട് സ്റ്റുഡിയോസാണ് മീരാ ജാസ്മിനും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നറിയിച്ചത്.
പത്തു വര്‍ഷത്തിന് ശേഷഗ മീരാ ജാസ്മിന് അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ടെസ്റ്റ്. ക്രിക്കറ്റ് പശ്ചാത്തലമായൊരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇവര്‍ രണ്ടുപേരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്.
ലിംഗുസ്വാമി സംവിധാനം ചെയ്ത റണ്ണിലാണ് മാധവനും മീരാ ജാസ്മിനും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. പിന്നീട് 2004 ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം ആയിത എഴുത്തിലും ഇവര്‍ വീണ്ടും ഒന്നിച്ചു.
നിര്‍മാതാവായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെസ്റ്റ്. സിദ്ധാര്‍ത്ഥ്, കാളി വെങ്കട്ട് എന്നിവരും ചിത്രത്തിലുണ്ട്. ഗായിക ശക്തിശ്രീ ഗോപാലന് സംഗീത സഗവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2024 ആദ്യമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
Happy to welcome on board #theTEST🏏 the super talented #MeeraJasmine ! ✨@ActorMadhavan #Nayanthara #Siddharth @sash041075 @chakdyn @onlynikil pic.twitter.com/cmNLcbojPG
— Y Not Studios (@StudiosYNot) May 9, 2023






