ന്യുഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 87.33% ആണ് വിജയം. കോവിഡിന് മുന്‍പ് 2019ല്‍ രേഖപ്പെടുത്തിയ 83.40% ഇതിനു മുന്‍പുള്ള മികച്ച വിജയശതമാനം. സിബിഎസ്ഇ ട്വിറ്റര്‍ വഴിയാണ് ഫലപ്രഖ്യാപനം അറിയിച്ചത്. ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവ വഴി ഫലം പരിശോധിക്കാം.
തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുന്നില്‍ 99.91% , പ്രയാഗ്രാജ് മേഖലയാണ് ഏറ്റവും പിന്നില്‍. 78.05%.
വിദ്യാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റില്‍ കയറി റോള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, സ്കൂള്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയതാല്‍ ഫലം ലഭിക്കും. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്ക്രീനില്‍ തെളിയുന്ന മാര്‍ക്ക്ഷീറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് നടത്തിയത്. 10ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21 വരെയായിരുന്നു. 10ാം ക്ലാസ് ഫലപ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് സൂചന.






