കൊച്ചി: നെടുമ്പാശേരിയില്‍ എണ്‍പതുകാരിക്ക് നേരെ പീഡനശ്രമം. കപ്രശേരി സ്വദേശിയായ സുധീഷ് എന്നയാള്‍ പിടിയിലായി. വീടിന്റെ പിന്‍വാതില്‍ ചവിട്ടിതകര്ത്ത് അതിക്രമിച്ചുകയറിയാണ് വയോധികയെ ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
സുധീഷ് വയോധികളുടെ അയല്‍വാസിയാണ്. പ്രതിയെ വയോധിക തിരിച്ചറിയുകയും പേര് വിളിക്കുകയും ചെയ്തു. വയോധിക ബഹളം വച്ചതോടെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വയോധികയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഇയാള്‍ കയറിപ്പടിച്ചുവെന്നാണ് പരാതി.
പോലീസ് കസ്റ്റഡിയില്‍ എടുത്ത സുധീഷിനെ വൈദ്യപരിശോധനയ്ക്ക വിധേയനാക്കി. ഇയാള്‍ നാട്ടില്‍ പ്രശ്നക്കാരനാണെന്ന് അയല്‍ക്കാര്‍ പറയുന്നു.






