
സംവിധായകനായും അഭിനേതാവും തിളങ്ങി നില്ക്കുന്ന യുവതലമുറയിലെ താരമാണ് സൗബിന് ഷാഹിര്‍. താരത്തിന്റെ സ്വതസിദ്ധമായ അഭിയനശൈലി പ്രേക്ഷകര്‍ ഏറെ പ്രശംസിക്കുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. സുഹൃത്തുകള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളെല്ലാം സൗബിന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന് ഒര്‍ഹാന്റെ നാലാം പിറന്നാള്‍ ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. വളരെ കളര്‍ഫുളായ വസ്ത്രങ്ങളണിഞ്ഞാണ് സൗബിനും മകനും ഭാര്യയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ബര്‍ത്ത്ഡേ സെലിബ്രേഷന്റെ ഭാഗമായി കേക്കു മുറിക്കുന്നതും ആഘോഷവേദിയിലേക്ക് വരുന്നതുമൊക്കെ ചിത്രങ്ങളില്‍ കാണാം.






