
മുംബൈ : ഐപിഎല്ലില്‍ ഇന്ന് വാംഖഡെയില്‍ നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് ടോസ് നഷ്ടം. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍സ് നായകന് ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. ചേസ് ചെയ്ത് ജയിക്കുന്നതിനെ മുംബൈയുടെ കരുത്തിനെ തടഞ്ഞിടാന്‍ ടോസ് നേട്ടത്തിലൂടെ ഹാര്‍ദിക്കിന് സാധിച്ചു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റങ്ങളുമില്ലാതെയാണ് ഗുജറാത്തും മുംബൈയും ഇറങ്ങുന്നത്.
11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതും ഇത്ര മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാമതുമാണ്. ഇന്ന് വിജയിക്കാനായാല്‍ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കും. മുംബൈ ആവട്ടെ, ഇന്ന് വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തും.
മുംബൈ ഇന്ത്യൻസ് : ഇഷാൻ കിഷൻ(w), രോഹിത് ശർമ്മ(c), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ക്രിസ് ജോർദാൻ, വിഷ്ണു വിനോദ്, പിയൂഷ് ചൗള, ജേസൺ ബെഹ്റൻഡോർഫ്, കുമാർ കാർത്തികേയന്
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(w), വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ(സി), ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, അഭിനവ് മനോഹർ, മോഹിത് ശർമ, റാഷിദ് ഖാൻ, മുഹമ്മദ് ഷാമി, അൽസാരി ജോസഫ്, നൂർ അഹമ്മദ്





