
ചെറുപ്പം നിലനിര്‍ത്താന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ക്യാരറ്റ് ജ്യൂസെന്നാണ് ഗവേഷകര്‍ പറയുന്നത്. മനസിനും ശരീരത്തിനും ഉന്മേഷവും ചുറുചുറുക്കും നല്കി ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ക്യാരറ്റ് ജ്യൂസ്. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മ്മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ ക്യാരറ്റിലുള്ള ആന്റി ഓക്സിഡുകള്‍ക്ക് കഴിയും. ക്യാരറ്റില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. എന്നും ഒരു ഗ്ലാസ്സ് ക്യാരറ്റ് ജ്യൂസ് ശീലമാക്കുകയാണെങ്കില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യൗവനത്തെ തിരിച്ചു പിടിക്കാമെന്നാണ് പറയുന്നത്.
ക്യാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അരിച്ചെടുക്കുന്നതോടെ, ജ്യൂസില്‍ അടങ്ങിയ നാരുകള്‍ നഷ്ടപ്പെടുന്നു. വയറിനെ ശുദ്ധീകരിക്കുവാനും വയര്‍ ചാടുന്നതില്‍ നിന്നു തടയുവാനും ഈ നാരുകള്‍ സഹായകമാണ്. ഗവേഷണ പ്രകാരം, കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ ഘടകമായ ബീറ്റാ കരോട്ടിന്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം ശരിയായി വിധത്തില്‍ നടക്കാന്‍ സഹായിക്കും. ശരീരത്തിലെ രക്തചംക്രമണം ശരിയായ രീതിയില്‍ നടന്നാല്‍ മാത്രമേ ആരോഗ്യത്തിന് ഒരു പ്രശ്നവുമില്ലെന്ന് പറയാന്‍ സാധിക്കൂ. അങ്ങനെ ക്യാരറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രക്തക്കുഴലുകളിലെ രക്തചംക്രമണം ശരിയായ രീതിയില്‍ നടക്കുകയും ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ ക്രമേണ ഇല്ലാതാകുകയും ചെയ്യും.
ക്യാരറ്റില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമായതിനാല്‍ രക്തസമ്മര്‍ദ്ദം കുറയുന്നു. ഇതും ഹൃദയത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഓറഞ്ച് നിറത്തിലുള്ള ഈ പച്ചക്കറി രക്തസമ്മര്‍ദ്ദ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വളരെ ഗുണം ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്. ഇത് ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. ക്യാരറ്റ് ജ്യൂസായിട്ടോ അല്ലാതെയോ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കഴിക്കാന്‍ ആരോഗ്യ വിദഗ്ധരും ശുപാര്‍ശ ചെയ്യുന്നുണ്ട്.






