
മലയാളസിനിമയില്‍ പുതിയൊരു തരംഗം സൃഷ്ടിക്കുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമ. ദൃശ്യമികവു കൊണ്ടും താരസമ്പന്നത കൊണ്ടും കഥാഗതി കൊണ്ടും പ്രേക്ഷകമനസ്സ് കീഴടക്കുകയാണ് ഈ ചിത്രം. കേരള ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടി 2018-ന്റെ പ്രദര്‍ശനം നൂറ് ശതമാനം വിജയത്തോടെ തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷ വേള പങ്കുവെയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്. മലയാള സിനിമാ വ്യവസായത്തിന് നാഴികക്കല്ല് തീര്‍ക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്ന സിനിമ എന്നാണ് കുഞ്ചാക്കോ ബോബന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചത്.
‘‘2018, തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ എന്ത് ഫീലാണ്. ചരിത്രം സൃഷ്ടിക്കുന്ന, മലയാള സിനിമയുടെ നാഴികക്കല്ലായി മാറാന്‍ പോകുന്ന ചിത്രം. പ്രതിഭകളും അഭിനിവേശമുള്ള സിനിമാ നിർമ്മാതാക്കളും കലാകാരന്മാരുമടങ്ങിയ ഏറ്റവും മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവും. ലോകമെമ്പാടും സിനിമയെ സ്നേഹത്തോടെ സ്വീകരിച്ചതില്‍ ഞാന്‍ വിനയാന്വിതനാണ്!!!! ജൂഡ്, നിങ്ങള്‍ ഒരു തീയാണ്. ടോവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി, നരേന്, അജു വര്‍ഗീസ് സുധീഷ്, റോണി ഡേവിഡ്, ലാല്‍, തന്വി റാം.. നിങ്ങളോടൊപ്പം സ്ക്രീന്‍ സ്പേസ് പങ്കിടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. കാവ്യ ഫിലിം കമ്ബനി, ആന്റോ ജോസഫ് ഫിലിം കമ്ബനി, മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍, നിങ്ങള്‍ ഈ സിനിമയെ അര്‍ഹിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുകയും മികച്ച രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു. പറയാം ‘എല്ലാവരും ഹീറോയാണ്’’ കുറിപ്പിനൊപ്പം ആഘോഷത്തിന്റെ ചിത്രങ്ങളും തിയേറ്ററില്‍ നിന്നുള്ള വീഡിയോയും ചാക്കോച്ചന് പങ്കുവച്ചു. വിജയാഘോഷത്തില്‍ പങ്കെടുത്ത മാധ്യമങ്ങളുടെയും അണിയറപ്രവര്ത്തകരുടെയുമൊപ്പമുള്ള സെല്‍ഫിയും
ചാക്കോച്ചന് പങ്കുവെച്ചിട്ടുണ്ട്.
മലയാള സിനിമാ വ്യവസായത്തില്‍ ചരിത്രം സൃഷ്ടിക്കുന്ന സിനിമ'; '2018' വിജയാഘോഷത്തില്‍ കുഞ്ചാക്കോ ബോബന്






