
ബിജെപിക്കേറ്റ കനത്ത പരാജയത്തിന് പിറകെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് രാജിവെക്കും. സംസ്ഥാനത്ത് ബിജെപിയുടെ പരാജയം അംഗീകരിച്ചുകൊണ്ടാണ് ബൊമ്മെയുടെ രാജി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം നാളെ നടക്കും. ഡികെ ശിവകുമാറിനോ സിദ്ധരാമയ്യക്കോ ആണ് സാധ്യത.
സിദ്ധരാമയ്യയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ വരുണയില്‍ കോണ്‍ഗ്രസ് നിയോഗിച്ചത് കെ.സിദ്ധരാമയ്യയെയാണ്. കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ടായിരുന്നു. ആ തീരുമാനം. എന്നാല്‍ ആ തെറ്റിയില്ലെന്നു തന്നെ അക്ഷരാര്‍ത്ഥത്തില്‍ പറയാം. എന്നാല്‍ സിദ്ധരാമയ്യയ്ക്കെതിരെ മത്സരിപ്പിക്കാന്‍ ബിജെപി മുന്നില്‍ നിര്‍ത്തിയത് ശക്തനായ നേതാവ് വി. സോമണ്ണയെയായിരുന്നു. എന്നാല്‍, 46,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിദ്ധരാമയ്യ സോമണ്ണയെ മറികടന്നു.
രാഹുലും പ്രിയങ്കയും അടങ്ങിയ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ പ്രചാരണം നടത്തിയപ്പോള്‍ ബിജെപി ഇറക്കിയത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ. പക്ഷേ മോദിപ്രഭാവം കര്‍ണാടകയില്‍ തകര്‍ന്നുതരിപ്പണമായി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി വരുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിയ്ക്കാതെ സമ്പൂജ്യരാകേണ്ടി വന്നു. വൊക്കലിംഗ, ദളിത്, മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം ഒഴുകിയതോടെ രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തകര്‍ക്കും തിരിഞ്ഞുനോക്കേണ്ടതായി വന്നില്ല.






