
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ രോഗിയെ ചികിത്സിക്കുന്നതിനിടെ കുഴഞ്ഞുവീണു. താലൂക്കാശുപത്രിയിലെ ക്യാഷ്യുലിറ്റി വനിതാ ഡോക്ടറാണ് രോഗിയെ ചികില്സിക്കുന്നതിനിടയില് കുഴഞ്ഞുവീണത്.
സീനിയര്‍ ഡോക്ടര്‍ മാര്‍ എത്തുകയും വനിതാ ഡോക്ടര്‍ക്ക് ചികിത്സനല്‍കുകയും ചെയ്തു. വിശ്രമമില്ലാതെയുള്ള ജോലിഭാരമാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്നാണ് നിഗമനം.






