
ഫെയ്സ്ബുക്കില്‍ സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് സുഹൃത്ത് അഭ്യര്‍ത്ഥന തനിയെ പോകുന്ന തകരാറ് പരിഹരിച്ചതായി ഫെയ്സ്ബുക്ക്. ആഗ്രഹിക്കാത്ത പ്രൊഫൈലുകള്‍ക്ക് അടക്കം സുഹൃത്ത് അഭ്യര്‍ത്ഥന പോകുന്നതായി ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇതിനിടെ സ്വകാര്യത സംബന്ധിച്ച് ഫെയ്സ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.
മറ്റൊരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന യൂസറില്‍ നിന്നും ആന്‍ഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ആ പ്രൊഫൈലിലേക്ക് ഓട്ടോമാറ്റിക്കായി സുഹൃത്ത് അഭ്യത്ഥന പോവുകയായിരുന്നു.
റിക്വസ്റ്റ് സ്ക്രീനില്‍ ഒരിടത്ത് പോലും ക്ലിക്ക് പോലും ചെയ്യുന്നതിന് മുന്‍പ് തന്നെ പോകുന്നതായിരുന്നു സ്ഥിതി. യൂസറുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്യുകയാണെന്നും ഫെയ്സ്ബുക്കിനെതിരെ വിമര്‍ശനമുയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഫെയ്സ്ബുക്ക് ബഗ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ തകരാറ് പരിഹരിച്ചുവെന്നാണ് സംഭവത്തേക്കുറിച്ച് വ്യക്തമാക്കിയത്. ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായും തകരാറ് പരിഹരിച്ചതായും ഫെയ്സ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്.






