സഹായ മനോഭാവം മനുഷ്യനെക്കാള്‍ കൂടുതല്‍ മൃഗങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാണിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന ഒരു മുയലിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരിടത്ത് കുടുങ്ങിപ്പോയ പൂച്ചയെ രക്ഷിക്കുന്നതിന് വേണ്ടി നിര്‍ത്താതെ മണ്ണ് മാന്തി മാറ്റുന്ന മുയലിനെയാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ഇത്ര തിരക്കിട്ട് മണ്ണ് മാന്തുന്നതിന്റെ ഉദ്ദേശ്യം പെട്ടന്നാര്‍ക്കും പിടികിട്ടുന്നില്ല. എന്നാല്‍ മുയലാകട്ടെ തന്റെ പ്രവൃത്തി വേഗത്തില്‍ തുടരുകയാണ്.
മണ്ണ് മാന്തുന്നതിനിടയില്‍ അപ്പുറത്ത് നില്ക്കുന്ന പൂച്ചയ്ക്ക് ഇപ്പുറം കടക്കാന്‍ കഴിയുന്നുണ്ടോ എന്ന് മുയല് ഇടയ്ക്ക് നോക്കുന്നുമുണ്ട്. എന്നാല്‍ പൂച്ചയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല എന്ന് മനസ്സിലാക്കിയതോടെ മുയല് തന്റെ ശ്രമം തുടരുകയാണ്. ഒടുവില്‍ മുയലിന്റെ ശ്രമം വിജയിക്കുകയും പൂച്ചയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

Comments